Tech
Trending

ഫെയ്‌സ്ബുക്കില്‍ ഡിസൈന്‍ മാറുന്നു

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കങ്ങള്‍ തിരയുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കമ്പനി. പുതിയ അപ്‌ഡേറ്റ് വഴി ഫെയ്‌സ്ബുക്ക് ആപ്പില്‍ Feeds എന്ന പേരില്‍ പുതിയ ടാബ് ലഭിക്കും. ഇവിടെ പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ഫീഡുകള്‍ കാണാന്‍ സാധിക്കും. ഇവയെല്ലാം സംയോജിപ്പിച്ചുള്ള All സെക്ഷനും ഇതിലുണ്ടാവും. നിങ്ങള്‍ക്ക് താല്‍പര്യമുള്ള സുഹൃത്തുക്കളേയും ഫേവറൈറ്റ് ലിസ്റ്റ് ഉണ്ടാക്കാനും സാധിക്കും.

ആപ്പ് തുറക്കുമ്പോള്‍ വരുന്ന പേജ് ഇനി ഹോം (Home) എന്നാണ് അറിയപ്പെടുക. ഫെയ്‌സ്ബുക്കിന്റെ അല്‍ഗൊരിതവും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി എഞ്ചിന്‍ നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.ഹോം പേജില്‍ തന്നെ റീല്‍സ് നിര്‍മിക്കാനും സൗകര്യമുണ്ടാവും. നിങ്ങളുടെ സുഹൃത്തുക്കളും മറ്റും പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പമാണ് ഫെയ്‌സ്ബുക്ക് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളും ഇവിടെയാണ് കാണുക.ഇതുവഴി ടിക് ടോക്കിന് സമാനമായ രീതിയിലുള്ള ഉള്ളടക്ക വിതരണമാണ് ഫെയ്‌സ്ബുക്ക് നടത്തുക.പുതിയ അപ്‌ഡേറ്റിലൂടെ റീല്‍സ് വീഡിയോകളും, മറ്റ് വീഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കള്‍ ഫോളോ ചെയ്യാത്ത പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആര്‍ട്ടിക്കിളുകളും ഫോട്ടോകളും ഹോം പേജിലെ ഉള്ളടക്കങ്ങളിലുണ്ടാവും.അടുത്തയാഴ്ച തന്നെ ഫെയ്‌സ്ബുക്ക് ആപ്പിലെ പുതിയ അപ്‌ഡേറ്റ് ആഗോള തലത്തില്‍ ലഭ്യമാക്കും.

Related Articles

Back to top button