ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി കേരളത്തിലെ ഉപയോക്താക്കൾക്കായി ആകർഷകങ്ങളായ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച് ഹ്യുണ്ടായിയുടെ വാഹനം സ്വന്തമാക്കുന്ന ഉപയോക്താക്കൾക്കായി രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്.ഓണ സമ്മാനങ്ങൾക്ക് പുറമെ, മോഡലുകൾക്ക് അനുസരിച്ച് പരമാവധി 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. സാൻട്രോയ്ക്ക് 45,000 രൂപയും ഗ്രാന്റ് ഐ10 നിയോസിന് 55,000 രൂപയും ഐ20-ക്ക് 40.000 രൂപയും ഓറയ്ക്ക് 50,000 രൂപയുടെയും ആനുകൂല്യങ്ങളും ഹ്യുണ്ടായി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഓരോ ഹ്യുണ്ടായി കാറുകൾക്കൊപ്പവും ഐപാഡ്, സ്മാർട്ട് ഫോൺ, സ്വർണ നാണയങ്ങൾ, കാർ എയർ പ്യൂരിഫയർ തുടങ്ങിയ സമ്മാനങ്ങളാണ് ഹ്യുണ്ടായി ഉറപ്പാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വാഹനം വാങ്ങുന്നതിന് മുന്നോടിയായി എല്ലാ ബുക്കിങ്ങിനൊപ്പവും പ്രത്യേക സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.നിരവധി ബാങ്കുകളുമായും ഹ്യുണ്ടായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് ബജറ്റിനിണങ്ങിയ വായ്പ പദ്ധതികളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ ഇ.എം.ഐ. ആയ 1234 രൂപയാണ് ലോൺ ഒരുക്കുന്നതിലെ പ്രധാന ആകർഷണം. 100 ശതമാനം വരെ വായ്പ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
Related Articles
Check Also
Close
-
എക്സ്റ്ററിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായിJune 24, 2023