Big B
Trending

റെക്കോഡ് ഉയരം കുറിച്ച് സെൻസെക്‌സും നിഫ്റ്റിയും

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും ക്ലോസ്ചെയ്തു. സെൻസെക്സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. ഒപ്പംറീട്ടെയിൽ നിക്ഷേപകർ പണമൊഴുക്കൽ തുടർന്നു.ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു.ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

Related Articles

Back to top button