Tech
Trending

ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവുമായി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ

കഴിഞ്ഞ വർഷം പകുതിയോടെ ഇന്ത്യയിൽ നിരോധിച്ച പ്രമുഖ മൊബൈൽ ഗെയിം പബ്ജി ഈ വർഷം മേയിലാണ് കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി ‘ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ’ എന്ന പേരിൽ തിരിച്ചെത്തിയത്.ഇന്ത്യയുടെ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ഗെയിം ഉപഭോകതാക്കൾക്ക് റിവാർഡുകൾ നേടാൻ ‘ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവ്’ ഗെയിം നിർമാതാക്കൾ പ്രഖ്യാപിച്ചു. 20 വരെ നീണ്ടുനിൽക്കുന്ന ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൽ മൊബൈൽ ഗെയിം കളിക്കാർക്ക് ദിവസവും റിവാർഡുകളാണ് വാഗ്ദാനം.ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൻ്റെ ആകർഷണം ഒരു AWM സ്കിൻ ആണ്. ഓരോ ദിവസവും ഗെയിം നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന പുതിയ മിഷനുകൾ പൂർത്തീകരിക്കുമ്പോൾ റിവാർഡുകൾ ലഭിക്കും. ഗെയിമിലെ ഇവന്റ് സെന്ററിന് കീഴിൽ കളിക്കാർക്ക് ഈ മിഷനുകൾ എന്തൊക്കെ എന്ന് കണ്ടെത്താം. രണ്ട് വിഭാഗങ്ങളിലാണ് സ്വാതന്ത്ര്യദിന സ്പെഷ്യൽ മിഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തേത് ഇൻഡിപെൻ്റഡൻസ് ഡേ ലോഗിൻ ഇവന്റ് ആണ്. ഇതിനായി കളിക്കാർ തുടർച്ചയായി ഏഴ് ദിവസം ഗെയിമിൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഈ ഏഴ് ദിവസങ്ങൾ 2021 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിനുള്ളിലായിരിക്കണം. ഈ സമയത്ത് ഓരോ ദിവസവും ഒരു സമ്മാനം നേടാനാകും. ബാറ്റിൽ പോയിന്റുകൾ (ബിപി), റോയൽ പാസ് (ആർപി) മുതൽ AWM സ്കിൻ എന്നിവയാണ് സമ്മാനങ്ങൾ.ഇൻഡിപെൻഡൻസ് ഡേ: ബ്രതേഴ്സ് ഇൻ ആംസ് (Independence Day: Brothers in Arms) ആണ് രണ്ടാമത്തെ വിഭാഗം. കളിക്കാർ അവരുടെ സുഹൃത്തുക്കളോടൊപ്പം പൂർത്തിയാക്കേണ്ട മൂന്ന് മിഷനുകളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിഷൻ പൂർത്തിയാക്കാൻ കളിക്കാർ അവരുടെ സുഹൃത്തുക്കളുമായി ദിവസത്തിൽ പല തവണ ക്ലാസിക് സ്ക്വാഡ് മോഡ് പ്ലേ ചെയ്യേണ്ടതുണ്ട്. ഒരു ദിവസം എട്ട് ഗെയിമുകൾ വരെ കളിക്കുന്നത് മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കുകയും റിവാർഡിന് അർഹരാക്കുകയും ചെയ്യും. ബാറ്റിൽ പോയിന്റുകൾ, എയ്‌സ് ഗോൾഡ് (എജി) എന്നിവ അടങ്ങുന്നതാണ് റിവാർഡുകൾ. ഗെയിം ഷോപ്പിലെ ടൂളുകൾ ഇതുപയോഗിച്ച് വാങ്ങാം.കഴിഞ്ഞ വർഷം പകുതിയോടെ ഇന്ത്യയിൽ നിരോധിച്ച പ്രമുഖ മൊബൈൽ ഗെയിം പബ്ജി ഈ വർഷം മേയിലാണ് കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി ‘ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ’ എന്ന പേരിൽ തിരിച്ചെത്തിയത്.ഇന്ത്യയുടെ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ഗെയിം ഉപഭോകതാക്കൾക്ക് റിവാർഡുകൾ നേടാൻ ‘ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവ്’ ഗെയിം നിർമാതാക്കൾ പ്രഖ്യാപിച്ചു. 20 വരെ നീണ്ടുനിൽക്കുന്ന ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൽ മൊബൈൽ ഗെയിം കളിക്കാർക്ക് ദിവസവും റിവാർഡുകളാണ് വാഗ്ദാനം.ഇൻഡിപെൻ്റഡൻസ് ഡേ മഹോത്സവിൻ്റെ ആകർഷണം ഒരു AWM സ്കിൻ ആണ്. ഓരോ ദിവസവും ഗെയിം നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന പുതിയ മിഷനുകൾ പൂർത്തീകരിക്കുമ്പോൾ റിവാർഡുകൾ ലഭിക്കും. ഗെയിമിലെ ഇവന്റ് സെന്ററിന് കീഴിൽ കളിക്കാർക്ക് ഈ മിഷനുകൾ എന്തൊക്കെ എന്ന് കണ്ടെത്താം. രണ്ട് വിഭാഗങ്ങളിലാണ് സ്വാതന്ത്ര്യദിന സ്പെഷ്യൽ മിഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തേത് ഇൻഡിപെൻ്റഡൻസ് ഡേ ലോഗിൻ ഇവന്റ് ആണ്. ഇതിനായി കളിക്കാർ തുടർച്ചയായി ഏഴ് ദിവസം ഗെയിമിൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഈ ഏഴ് ദിവസങ്ങൾ 2021 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിനുള്ളിലായിരിക്കണം. ഈ സമയത്ത് ഓരോ ദിവസവും ഒരു സമ്മാനം നേടാനാകും. ബാറ്റിൽ പോയിന്റുകൾ (ബിപി), റോയൽ പാസ് (ആർപി) മുതൽ AWM സ്കിൻ എന്നിവയാണ് സമ്മാനങ്ങൾ.ഇൻഡിപെൻഡൻസ് ഡേ: ബ്രതേഴ്സ് ഇൻ ആംസ് (Independence Day: Brothers in Arms) ആണ് രണ്ടാമത്തെ വിഭാഗം. കളിക്കാർ അവരുടെ സുഹൃത്തുക്കളോടൊപ്പം പൂർത്തിയാക്കേണ്ട മൂന്ന് മിഷനുകളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിഷൻ പൂർത്തിയാക്കാൻ കളിക്കാർ അവരുടെ സുഹൃത്തുക്കളുമായി ദിവസത്തിൽ പല തവണ ക്ലാസിക് സ്ക്വാഡ് മോഡ് പ്ലേ ചെയ്യേണ്ടതുണ്ട്. ഒരു ദിവസം എട്ട് ഗെയിമുകൾ വരെ കളിക്കുന്നത് മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കുകയും റിവാർഡിന് അർഹരാക്കുകയും ചെയ്യും. ബാറ്റിൽ പോയിന്റുകൾ, എയ്‌സ് ഗോൾഡ് (എജി) എന്നിവ അടങ്ങുന്നതാണ് റിവാർഡുകൾ. ഗെയിം ഷോപ്പിലെ ടൂളുകൾ ഇതുപയോഗിച്ച് വാങ്ങാം.

Related Articles

Back to top button