Big B
Trending

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി മെസ്സി

എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി. ബൈജൂസുമായി മെസ്സി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്.’ബൈജുസിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തികൂടി ആണെന്നതില്‍ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’മെസ്സിയുമായി കരാര്‍ ഒപ്പുവെച്ചതിന്റെ വിവരം അറിയിച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞു.

Related Articles

Back to top button