
റോയല്‍ എന്‍ഫീല്‍ഡ് 650 സി.സി. ബൈക്ക് ശ്രേണിയിലേക്ക് മൂന്നാമനെ എത്തിക്കാനൊരുങ്ങി നിര്‍മാതാക്കള്‍.ഈ വാഹനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.സൂപ്പര്‍ മീറ്റിയോര്‍ 650 എന്ന പേരിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ മോട്ടോര്‍സൈക്കിള്‍ ഷോയുടെ ഭാഗമായി നവംബര്‍ എട്ടിനായിരിക്കും ഈ ബൈക്ക് പ്രദര്‍ശനത്തിനെത്തുക. കഴിഞ്ഞ വര്‍ഷം മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എസ്.ജി. 650 കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനില്‍ തന്നെയായിരിക്കും പ്രൊഡക്ഷന്‍ പതിപ്പും എത്തിക്കുകയെന്നാണ് വിലയിരുത്തലുകള്‍.വാഹനത്തിന്റെ പിന്‍ഭാഗത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടിട്ടുള്ളത്. മീറ്റിയോറിന് സമാനമായി എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗഡ് ടെയ്ല്‍ലാമ്പാണ് സൂപ്പര്‍ മീറ്റിയോര്‍ 650-യിലും നല്‍കിയിട്ടുള്ളത്. പിറെല്ലി ഫാന്റം സ്പോര്‍ട്സ്കോമ്പ് ടയറുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുള്ളത്. മീറ്റിയോര്‍ ബൈക്കില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളില്‍ ഭൂരിഭാഗവും പുതിയ ബൈക്കിലും നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകൾ.മറ്റ് 650 സി.സി. ബൈക്കുകളില്‍ നിന്ന് കടംകൊണ്ട മെക്കാനിക്കല്‍ ഫീച്ചറുകളായിരിക്കും സൂപ്പര്‍ മീറ്റിയോറില്‍ നല്‍കുക. 648 സി.സി. ഫ്യുവല്‍ ഇഞ്ചക്ഷന് ഫോര്‍ സ്ട്രോക്ക് പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിലും നല്‍കുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.