
സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ് 23 (Samsung Galaxy S23) സീരീസ് സ്മാർട്ട്ഫോണുകൾ ഫെബ്രുവരി 1ന് ഇന്ത്യയിൽ അവതരിപ്പിക്കും.കമ്പനിയുടെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ചായിരിക്കും ഈ ഫോണുകൾ ലോഞ്ച് ചെയ്യുന്നത്.സാംസങ് ഗാലക്സി എസ് 23 സീരീസ് സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി ചിപ്പ്സെറ്റ് ആയിരിക്കും. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ദീർഘകാലത്തേക്ക് സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നിവയെല്ലാം ഈ ഡിവൈസിൽ സാംസങ് നൽകും.
സാംസങ് ഗാലക്സി എസ് 23 ഫോണിൽ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ ഉണ്ടായിരിക്കും എന്നാണ് സൂചനകൾ. മുൻതലമുറ മോഡലിനെ പോലെ ഒരു കോംപാക്റ്റ് ഫോം ഫാക്ടർ ആയിരിക്കും ഈ ഡിവൈസിലും ഉണ്ടാവുക. HDR10+, 120Hz പുതുക്കൽ നിരക്ക് എന്നിവ സപ്പോർട്ട് ചെയ്യുന്ന 6.1-ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും സാംസങ് ഗാലക്സി എസ് 23യിൽ ഉണ്ടാവുക. IP68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സാംസങ് ഗാലക്സി എസ് 23 സീരീസിലെ എല്ലാ ഫോണുകൾക്കും വയർലെസ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും.മികച്ച കൂളിംഗ് സിസ്റ്റവും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വേഗതയേറിയ UFS 4.0 സ്റ്റോറേജ് പതിപ്പുമായിട്ടായിരിക്കും സാംസങ് ഗാലക്സി എസ് 23 സീരീസ് വരുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഡിവൈസിൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സാംസങ് ഗാലക്സി എസ് 23 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 3x ടെലിഫോട്ടോ ഉള്ള 10 മെഗാപിക്സൽ സെൻസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്സി എസ് 23 അൾട്രയിൽ ഐഫോൺ 14 പ്രോ മാക്സിനെ വെല്ലുന്ന ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 200 എംപി ക്യാമറ ആയിരിക്കും അൾട്ര മോഡലിൽ ഉണ്ടാവുക. മികച്ച നൈറ്റ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്ന ക്യാമറകളായിരിക്കും ഇത്. സീരീസിലെ എല്ലാ ഫോണുകളിലും നാല് ക്യാമറകൾ ഉണ്ടായിരിക്കും.സാംസങ് ഗാലക്സി എസ് 23 സീരീസിൽ 45000 എംഎഎച്ച് ബാറ്ററിയെങ്കിലും ഉണ്ടാകുമെന്നാണ് സൂചനകൾ.