Big B
Trending

സെബിയ്ക്ക് ഇനി പുതിയ ലോഗോ

പുതിയ ലോഗോയുമായി മാർക്കറ്റ് റെഗുലേറ്ററായ സെബി. സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ പുതിയ ലോഗോ പുറത്തിറക്കിയത്.ബുധനാഴ്ച മുംബൈയിലെ സെബി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ ചെയർമാന്മാരുടെയും സെബി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ലോഗോ പ്രകാശനം.വിപണിയിൽ ഡാറ്റയും സാങ്കേതിക വിദ്യയും സ്വാധീനം ചെലുത്തുമ്പോളും നയരൂപീകരണത്തിലെ സമീപനങ്ങൾ നിലനിർത്തി സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിയാകാനുള്ള സെബിയുടെ പ്രതിബദ്ധതയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്ന് സെബി അധികൃതർ വ്യക്തമാക്കി. ലോഗോയുടെ നിറം നീല തന്നെയായിരിക്കും.1988 ഏപ്രിൽ 12-ന് സ്ഥാപിച്ച സെബി, ഇന്ത്യയിലെ സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റ് എന്നിവയുടെ നിയന്ത്രണ സ്ഥാപനമാണ്.ധനമന്ത്രാലയത്തിൻെറ ഉടമസ്ഥതയിലാണ് സ്ഥാപനം. ഇന്ത്യയിലെ ഓഹരി വിപണി ഇടപാടുകൾ സുതാര്യമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും സെബി ചില പ്രധാന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

Related Articles

Back to top button