Auto
Trending

കിയ കാരൻസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു

കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ദക്ഷിണ കൊറിയയില്‍ അതീവ രഹസ്യമായി കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു . വാഹനത്തിന്റെ വിശദാംശങ്ങള്‍ പരമവാധി രഹസ്യമാക്കിക്കൊണ്ട് മൂടിപുതച്ച രീതിയിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.2025ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വിശദാംശങ്ങള്‍ കിയ രഹസ്യമാക്കിവച്ചിരിക്കുകയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഐസിഇ കാരന്‍സിന് സമാനമായ മോഡലായിരിക്കും വൈദ്യുത പതിപ്പുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അലോയ് വീലിലും സ്‌റ്റൈലിങ്ങിലുമെല്ലാം മാറ്റം വരുത്തി തനതായ ഡിസൈന്‍ കാരന്‍സ് ഇവിക്ക് കിയ നല്‍കാനും സാധ്യതയുണ്ട്. ക്രെറ്റ ഇവിയുടെ സവിശേഷതകളില്‍ പലതും കാരെന്‍സ് ഇ.വിയുമായി പങ്കുവയ്ക്കാനും സാധ്യതയുണ്ട്. കാരന്‍സിന്റെ പരമ്പരാഗത ഐസിഇ പതിപ്പിന് ക്രെറ്റ, സെല്‍റ്റോസ് എസ്‌യുവികളുമായി പല കാര്യങ്ങളിലും സാമ്യതകളുണ്ട്. ഈ സമാനതകള്‍ വൈദ്യുത പതിപ്പുകളിലും സംഭവിച്ചേക്കാം. കാരന്‍സ് ഇ.വി അടക്കം കിയയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഭാവി പദ്ധതികള്‍ സമ്പന്നമാണ്. സെല്‍റ്റോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് വരും മാസങ്ങളില്‍ പുറത്തിറങ്ങും. ഡിസംബറിലാണ് സോനറ്റ് കോംപാക്ട് എസ്‌യുവി മുഖം മിനുക്കിയെത്തുക.

Related Articles

Back to top button