Tech
Trending

റിയൽമി 11 പ്രോ വിൽപ്പന ആരംഭിച്ചു

റിയൽമി 11 പ്രോ (Realme 11 Pro) സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നീ ഡിവൈസുകൾ ഒരുമിച്ചാണ് ലോഞ്ച് ചെയ്തത്.ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് റിയൽമി 11 പ്രോയുടെ വിൽപ്പ നടക്കുന്നത്.റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയും വിലയുണ്ട്.ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ് ഷേഡുകളിലാണ് റിയൽമി 11 പ്രോ ലഭ്യമാകുന്നത്.റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോൺ 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേയുമായി വരുന്നു. 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. മാലി-G68 ജിപിയുവുമായി വരുന്ന ഈ റിയൽമി സ്മാർട്ട്ഫോൺ ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.രണ്ട് ക്യാമറകളുമായിട്ടാണ് റിയൽമി 11 പ്രോ വരുന്നത്. സ്റ്റെബിലിറ്റിയുള്ള വീഡിയോകൾ എടുക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഫോണിൽ റിയൽമി നൽകിയിട്ടുള്ളത്.റിയൽമി 11 പ്രോ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫോണിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.

Related Articles

Back to top button