Big B
Trending

വിപണി മൂല്യത്തിൽ വൻ കുതിപ്പുമായി മൈക്രോസോഫ്റ്റ്

വൻകിട ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റിൻെറ വിപണി മൂല്യം കുതിക്കുന്നു.കമ്പനിയുടെ ഓഹരികൾ 3.20 ശതമാനം ഉയർന്ന് 348.10 ഡോളറായി ഉയർന്നതിനെത്തുടർന്ന് വിപണി മൂല്യം 2.59 ലക്ഷം കോടി ഡോളറായി . റെക്കോർഡ് കുതിപ്പാണിത്.എഐ രംഗത്ത് മൈക്രോസോഫ്റ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പനിക്ക് നേട്ടമായത്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ ആയി കമ്പനിയുടെ ഓഹരികൾ ഏഴ് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ 11 ശതമാനത്തിലധികം ആണ് ഓഹരി ഉയർന്നത്. ഈ വർഷം ആദ്യം മുതൽ, മൈക്രോസോഫ്റ്റ് ഓഹരികൾ 45 ശതമാനത്തിലധികം ഉയർന്നു. ഇത് കമ്പനിയുടെ എഐ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നുവെന്നതിൻെറ സൂചന കൂടെയാണ്.കമ്പനിയുടെ മൂല്യം വീണ്ടും കുതിച്ചേക്കും. അടുത്ത തലമുറയിലെ എഐ ബിസിനസ് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 1,000 കോടി ഡോളർ ബിസിനസ് ആയിരിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാല് പാദങ്ങളിൽ, മൈക്രോസോഫ്റ്റ് ഏകദേശം 20,800 കോടി ഡോളറിൻെറ മൊത്തം വരുമാനമാണ് നേടിയത്.

Related Articles

Back to top button