Big B
Trending

റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷം കോടിയുടെ നഷ്ടം

44-ാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമായി.വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വൻപ്രതീക്ഷയിൽ ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു.പ്രതീക്ഷിച്ചതുപോലെ സ്മാർട്ഫോൺ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button