Tech
Trending

റെഡ്മി 10 മാര്‍ച്ച് 17 നെത്തും

റെഡ്മി നോട്ട് 11 പ്രോ സീരീസിന് പിന്നീലെ റെഡ്മി 10 ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങി കമ്പനി. മാര്‍ച്ച് 17 ന് ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. തീയ്യതിയല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.റെഡ്മി 10 ല്‍ 6എന്‍എം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ചിപ്പ് ആയിരിക്കുമെന്ന് റെഡ്മി 10ലാന്‍ഡിങ് പേജ് പറയുന്നു. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ടാവും. ബാക്ക് ക്യാമറയ്ക്കായി നല്‍കിയ ചതുരത്തിനുള്ളില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറും സ്ഥാപിക്കും.റെഡ്മി 10 സിയുടെ പേര് മാറ്റിയ പതിപ്പാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന റെഡ്മി 10. മറ്റ് വിപണികളില്‍ മറ്റ് പേരുകളിലായിരിക്കും പുറത്തിറക്കുക.50 എംപിയുടെ പ്രധാന കാമറ ആയിരിക്കും ഇതില്‍. ലെന്‍സ് ഏതാണെന്ന് വ്യക്തമല്ല. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലായിരിക്കും റെഡ്മി 10 ന്.അടുത്തിടെ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ മോഡല്‍ നമ്പര്‍ 220333QNY ഉള്ള ഒരു റെഡ്മി ഹാന്‍ഡ്‌സെറ്റ് കണ്ടെത്തിയിരുന്നു. MIUI 13 ഓഎസ് ആണതിലുള്ളത്.

Related Articles

Back to top button