Auto
Trending

രണ്ട് ലക്ഷം എന്ന വിൽപ്പന നേട്ടവുമായി ടാറ്റ പഞ്ച്

ഇന്ത്യയിലെ മൈക്രോ എസ്.യു.വി. എന്ന സെഗ്മെന്റിന് കൃത്യമായ നിര്‍വചനം നല്‍കിയ വാഹനമാണ് ടാറ്റയുടെ പഞ്ച് എന്ന മോഡല്‍. പഞ്ച് എസ്.യു.വി. ഇപ്പോള്‍ പുതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്. വിപണിയില്‍ അവതരിപ്പിച്ച് 19 മാസത്തിനുള്ളില്‍ രണ്ട് പഞ്ചിന്റെ രണ്ട് ലക്ഷം യൂണിറ്റ് പുറത്തിറക്കാന്‍ സാധിച്ചതിന്റെ ആഘോഷങ്ങളിലാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍. 2021 ഒക്ടോബര്‍ മാസത്തിലാണ് ടാറ്റ മോട്ടോഴ്‌സ് മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് പഞ്ച് എന്ന കുഞ്ഞന്‍ വാഹനവുമായി എത്തുന്നത്. വിപണിയില്‍ മികച്ച തുടക്കം ലഭിച്ച ഈ വാഹനത്തിന്റെ ആദ്യ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്ക് എത്താനെടുത്തത് വെറും 10 മാസം സമയമായിരുന്നു. അതിലും വേഗത്തിലായിരുന്നു പിന്നീടുള്ള വളര്‍ച്ച അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ പഞ്ചിന്റെ ഒരു ലക്ഷം യൂണിറ്റ് കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഏറെ ആനന്ദത്തോടെയും ആവേശത്തോടെയും രണ്ട് ലക്ഷം എന്ന നമ്പര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടാറ്റ പഞ്ച്. പഞ്ചിനെ തിരഞ്ഞെടുത്തതിനും അതിവേഗത്തില്‍ രണ്ടുലക്ഷമെന്ന നമ്പറിലേക്ക് എത്താന്‍ കഴിഞ്ഞതിനും ഇന്ത്യയോട് നന്ദി പറയുന്നു. ആവേശകരമായ അപ്പ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക എന്ന കുറിപ്പോടെ, രണ്ടുലക്ഷം തികഞ്ഞ വാഹനത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ടാറ്റ മോട്ടോഴ്‌സ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Back to top button