Auto
Trending

ക്രോസ്ഓവര്‍ വാഹനമായി ഫോക്‌സ്‌വാഗണ്‍ ടൈഗോ എത്തി

2022-ഓടെ ആഗോള വാഹന വിപണിയിൽ 12 എസ്.യു.വികൾ എത്തിക്കുമെന്നാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഉറപ്പുനൽകിയിട്ടുള്ളത്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി ഫോക്സ്വാഗണിന്റെ ക്രോസ്ഓവർ മോഡലായ ടൈഗോ പ്രദർശനത്തിനെത്തി. കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള യൂറോപ്യൻ വിപണിയിലാണ് ഈ വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്.അവതരണത്തിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പ് തന്നെ ഈ ക്രോസ്ഓവർ വാഹനത്തിന്റെ ഡിസൈൻ സ്കെച്ച് ഫോക്സ്വാഗൺ പുറത്തുവിട്ടിരുന്നു. സ്കെച്ചിൽ നൽകിയിട്ടുള്ള ഡിസൈനിനോട് തികച്ചും നീതി പുലർത്തിയാണ് പ്രൊഡക്ഷൻ പതിപ്പ് എത്തുകയെന്നാണ് ഇപ്പോൾ പുറത്തുവന്ന വാഹനം തെളിയിക്കുന്നത്.കൂപ്പെ വാഹനങ്ങളുടെ ഡിസൈനിൽ അഞ്ച് സീറ്റർ മോഡലായാണ് ടൈഗോ എത്തിയിട്ടുള്ളത്. സൗത്ത് അമേരിക്കൽ വിപണികളിൽ ഫോക്സ്വാഗൺ എത്തിച്ച നിവോസ് കൂപ്പെ എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് ടൈഗോ ഒരുങ്ങിയിരിക്കുന്നത്. ഫോക്സ്വാഗണിന്റെ MQB AO പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിനും അടിസ്ഥാനമൊരുക്കുന്നത്. എൽ.ഇ.ഡി. മാട്രിക്സ് ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, എൽ.ഇ.ഡി. ഫ്ളാഷ് ലൈറ്റ് എന്നിവ അടിസ്ഥാന ഫീച്ചറായി നൽകും. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഫോഗ്ലാമ്പും ഡ്യുവൽ ടോൺ നിറത്തിലുള്ള ബമ്പർ, ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഡി.ആർ.എല്ലിന് സമാന്തരമായി ഗ്രില്ലിൽ നൽകിയിട്ടുള്ള ക്രോമിയം ലൈനുമാണ് ടൈഗോയിലുള്ളത്.മോഡേൺ കൺട്രോൾ സംവിധാനങ്ങളുള്ള സ്റ്റിയറിങ്ങ് വീൽ, മൂന്നാം തലമുറ MIB3-യെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവയാണ് അകത്തളത്തിലുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങൾക്കൊപ്പം 10 ജി.ബി. ഇന്റേണൽ മെമ്മറി, ഇന്റർനെറ്റും വൈ-ഫൈ സംവിധാനവും ഇതിൽ നൽകുന്നുണ്ട്.1.0 ലിറ്റർ, 1.5 ലിറ്റർ ടി.എസ്.ഐ. എൻജിനുകളിലാണ് ടൈഗോ എത്തുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ 94 ബി.എച്ച്.പി, 109 ബി.എച്ച്.പി. പവറുകൾ ഉത്പാദിപ്പിക്കും. 148 ബി.എച്ച്.പി. പവറാണ് 1.5 ലിറ്റർ എൻജിൻ ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button