Tech
Trending

റിയൽമി ജിടി നിയോ 3 എത്തി

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റിയൽമിയുടെ ജിടി നിയോ 2 ഇന്ത്യൻ വിപണിയിലെത്തിയത്. അഞ്ച് മാസം തികയുമ്പോഴേക്കും പിൻഗാമി റിയൽമി ജിടി നിയോ 3 ചൈനീസ് വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഗെയിമിംഗ് ആരാധകരെ കൂടെ ലക്‌ഷ്യം വച്ചുള്ള റിയൽമി ജിടി നിയോ 3 രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.150W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500mAh ബാറ്റെറിയുള്ള ഒരു മോഡലും 80W ഫാസ്റ്റ് ചാർജിംങുള്ള 5,000mAh ബാറ്ററിയുള്ള മറ്റൊരു പതിപ്പിലും റിയൽമി ജിടി നിയോ 3 വാങ്ങാം.സൈക്ലോണസ് ബ്ലാക്ക്, സിൽവർ‌സ്റ്റോൺ, ലെ മാൻസ് എന്നീ നിറങ്ങളിലാണ് റിയൽമി ജിടി നിയോ 3 അവതരിപ്പിച്ചിരിക്കുന്നത്.റിയൽമി ജിടി നിയോ 3യുടെ 80W ഫാസ്റ്റ് ചാർജിങുള്ള അടിസ്ഥാന മോഡലിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,999 യുവാൻ (ഏകദേശം 24,000 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 2,299 യുവാൻ (ഏകദേശം 27,500 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,599 യുവാൻ (ഏകദേശം 31,200 രൂപ) എന്നിങ്ങനെയാണ് വിലകൾ.150W ഫാസ്റ്റ് ചാർജിങ് ലഭ്യമായ പതിപ്പിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 2,599 യുവാൻ (ഏകദേശം 31,101 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,799 യുവാൻ (ഏകദേശം 33,600 രൂപ) എന്നിങ്ങനെയാണ് വിലകൾ.ആൻഡ്രോയിഡ് 11-ൽ റിയൽമി യുഐ 3.0 ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിയൽമി ജിടി നിയോ 3യ്ക്ക് 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 2K ഡിസ്‌പ്ലേയാണ്. HDR10+, DC ഡിമ്മിംഗ് സപ്പോർട്ട് എന്നിവയ്‌ക്കൊപ്പം 1,000Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഡിസ്‌പ്ലേ നൽകുന്നു. 12 ജിബി വരെ LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക്ക് ഡിമെൻസിറ്റി 8100 5ജി SoC ആണ് പ്രൊസസർ.ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, റിയൽമി പുതിയ റിയൽമി ജിടി നിയോ 3-ൽ എൽഇഡി ഫ്ലാഷിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും പിന്തുണയ്‌ക്കുന്ന 50 മെഗാപിക്‌സൽ സോണി IMX766 പ്രൈമറി സെൻസറാണ്. 119-ഡിഗ്രി വ്യൂ ഫീൽഡും മാക്രോ ഷൂട്ടറും ഉള്ള ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ട്രിപ്പിൾ കാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു.150W അൾട്രാഡാർട്ട് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി റിയൽമി അടുത്തിടെ MWC 2022 ഇവന്റിൽ പ്രദർശിപ്പിച്ച 150W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ തന്നെയാണ്. വെറും 5 മിനിറ്റ് ചാർജിൽ ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യാമെന്നാണ് റിയൽമിയുടെ അവകാശവാദം. അതെ സമയം 80W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് 32 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യും.ഗെയിം പ്രേമികൾക്കായി, X-ആക്സിസ് ലീനിയർ മോട്ടോറിന്റെ പിന്തുണയോടെ 4D ഗെയിം വൈബ്രേഷൻ ഫീച്ചർ റിയൽമി ജിടി നിയോ 3യിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഫോൺ ചൂടാവാതിരിക്കാൻ ഡയമണ്ട് ഐസ് കോർ കൂളിംഗ് പ്ലസ് ഫീച്ചർ, 3D ടെമ്പർഡ് വേപ്പർ ചേമ്പർ (വിസി) കൂളിംഗ് ഏരിയയും ഹാൻഡ് സെറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button