Tech
Trending

റിയൽമി 8 5ജി സ്മാർട്ട്ഫോൺ വില്പന ഇന്ന് മുതൽ

റിയൽമി ഈ മാസം 22-ന് വിപണിയിലെത്തിച്ച ബ്രാൻഡിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ റിയൽമി 8 5ജിയുടെ വില്പന ഇന്നാരംഭിക്കും.4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപ എന്നിങ്ങനെയാണ് റിയൽമി 8 5ജിയുടെ വില.ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയാണ് വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്.സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർസോണിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റിയൽമി 8 5ജി പ്രവർത്തിക്കുന്നത്.6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080 × 2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 8 5ജിയ്ക്ക്. ഒക്ടകോർ മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രോസസ്സർ ആണ് ഫോണിന്റെ ഹൃദയം.എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് റിയൽമി 8 5ജിയ്ക്ക്. AI ബ്യൂട്ടി ഫിൽട്ടറുകൾക്ക് പുറമെ കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡും ക്യാമെറയിൽ സജ്ജീകരിച്ചിട്ടുണ്ട്. 48M മോഡ്, പ്രോ മോഡ്, എഐ സ്കാൻ, സൂപ്പർ മാക്രോ മോഡുകളും ക്യാമെറയിൽ ഒരുക്കിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഫോണിലുണ്ട്.18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8 5ജിയ്ക്ക്. 5ജി സപ്പോർട്ട് കൂടാതെ 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻ‌എഫ്‌സി, ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button