Big B
Trending

എസ്ബിഐ ഉൾപ്പെടെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആര്‍ബിഐ

പ്രമുഖ ബാങ്കുകളും വിവിധ സ്മോൾ ഫിനാൻസ് ബാങ്കുകളുമുൾപ്പെടെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആര്‍ബിഐ. വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിന് 14.5 കോടി രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്.ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിവരങ്ങൾ മറച്ചു വെച്ചതിനുമാണ് പിഴ.ബന്ദൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ പ്രമുഖ ബാങ്കുകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. കർണാടക ബാങ്ക്, കരൂർ വൈസ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജമ്മു കശ്മീർ ബാങ്ക്, ഉത്‌കാർ‌ഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നീ 12 ബാങ്കുകൾക്ക് ഒരു കോടി രൂപ വീതമാണ് പിഴ. ഒപ്പം ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ആര്‍ബിഐ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൻെറ 20(1) വകുപ്പാണ് ഈ ബാങ്കുകൾ ലംഘിച്ചത്.

Related Articles

Back to top button