Big B
Trending

ധനനയം: നിരുക്കുകളില്‍ മാറ്റമില്ല

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല.ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7ശതമാനമായി പുതുക്കി. വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തുകയുംചെയ്തു.കോവിഡിന്റെ രണ്ടാംതരംഗത്തിൽനിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്.വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്.ആര്‍.ബി.ഐ. അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന. വായ്പാ നിരക്കുകളിലും സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമുണ്ടാകില്ല. ആര്‍.ബി.ഐയും സമീപ ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കുന്നില്ല.

Related Articles

Back to top button