Tech
Trending

പോകോ എക്സ്5 5ജി മാർച്ച് 14ന് ഇന്ത്യയിലെത്തും

പോകോ എക്സ്5 5ജി ( Poco X5 5G) മാർച്ച് 14ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാർട് ഫോൺ കമ്പനി സ്ഥിരീകരിച്ചു. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. പുതിയ പോകോ എക്സ്-സീരീസ് സ്മാർട് ഫോണിന് മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളുണ്ടാകും. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഹാൻഡ്സെറ്റിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. പോകോ എക്സ്5 5ജി ഫെബ്രുവരിയിലാണ് തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ അവതരിപ്പിച്ചത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് ആഗോള വിപണികളിൽ 289 ഡോളർ (ഏകദേശം 24,700 രൂപ) ആണ് വില. ഇന്ത്യൻ വേരിയന്റിന് 20000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ൽ പ്രവർത്തിക്കുന്ന പോകോ എക്സ്5 5ജി യിൽ 6.67-ഇഞ്ച് അമോലെഡ് ഫുൾ-എച്ച്ഡി+ (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേ ഉണ്ട്. ഡിസ്പ്ലേയിൽ ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ, ഒപ്പം 8 ജിബി വരെ LPDDR4X റാമും ഉണ്ട്. പോകോ എക്സ്5 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സൽ സെൻസറും ഉണ്ട്. ഇത് 256 ജിബി വരെ UFS2.2 സ്റ്റോറേജും നൽകുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button