Tech
Trending

Oppo Find N2 Flip ആഗോളവിപണിയിൽ അവതരിപ്പിച്ചു

ഓപ്പോയുടെ ആദ്യ ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ബുധനാഴ്ച ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ ആണിത്. 120 ഹെര്‍ട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, അലൂമിനിയം ഫ്രെയിം, ഹാസില്‍ബ്ലാഡിന്റെ 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, 4300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍.കഴിഞ്ഞ ഡിസംബറില്‍ തന്നെ ഇത് ചൈനീസ് വിപണിയില്‍ എത്തിയിരുന്നു. യുകെയില്‍ 849 പൗണ്ട് ആണ് വില. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 84,300 രൂപ വരും. ആസ്ട്രല്‍ ബ്ലാക്ക്, മൂണ്‍ലൈറ്റ് പര്‍പ്പിള്‍ നിറങ്ങളിലാണ് ഫോണ്‍ എത്തുക.

ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13.0 യിലാണ് ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്റെ പ്രവര്‍ത്തനം. 6.8 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് എല്‍ടിപിഒ അമോലെഡ് പ്രൈമറി ഡിസ്‌പ്ലേയാണ് ഇതിന്. 120 ഹെര്‍ട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം ഉണ്ട്. എച്ച്ഡിആര്‍+ പിന്തുണയുള്ള ഡിസ്‌പ്ലേയാണിത്. അലൂമിനിയത്തില്‍ നിര്‍മിതമാണ് ഇതിന്റെ ഫ്രെയിം. 3.26 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്‌പ്ലേയ്ക്ക് 382 x 720 റസലൂഷനുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ക്ലാംഷെല്‍ മാതൃകയില്‍ മടക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000+ പ്രൊസസര്‍ ചിപ്പാണുള്ളത്. നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഫോണിന് ഉറപ്പ് നല്‍കുന്നു. 50 എംപി സോണി ഐഎംഎക്‌സ് പ്രൈമറി സെന്‍സറും, എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്ന ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്. സെല്‍ഫിയ്ക്ക് വേണ്ടി 32 എംപി ക്യാമറ നല്‍കിയിരിക്കുന്നു. ഹാസില്‍ ബ്ലാഡിന്റെ ബ്രാന്‍ഡില്‍ വരുന്ന ക്യാമറയില്‍ മികച്ച എഐ ഫോട്ടോഗ്രഫിക്ക് വേണ്ടി മാരിസിലിക്കണ്‍ എക്‌സ് ഇമേജിങ് എന്‍പിയു പിന്തുണയുണ്ട്.

Related Articles

Back to top button