
ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ.സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, വായ്പ തുടങ്ങി പുതിയമേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് കമ്പനിയെ സ്വതന്ത്രമാക്കുന്നതെന്ന് സ്ഥാപകനും സി.ഇ.ഒ.യുമായ സമീര്‍ നിഗം പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി.ഉടമസ്ഥാവകാശം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഫോണ്‍പേയിലെ പ്രധാന ഓഹരിയുടമകള്‍ വാള്‍മാര്‍ട്ട് തന്നെയാണ്. 40 കോടിയിലധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. രാജ്യത്തെ ഏറ്റവുംവലിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയെ 2016-ലാണ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയത്.