
നത്തിങ് ഇയര്‍ -1 ന്റെ പിന്‍ഗാമിയായ നത്തിങ് ഇയര്‍ 2 ഈ മാസം അവസാനത്തോടെ പുറത്തിറക്കും. മാര്‍ച്ച് 22 ന് നത്തിങ് ഇയര്‍-2 പുറത്തിറക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ നത്തിങ് അറിയിച്ചു. നത്തിങിന്റെ ഗ്ലോബല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് മേധാവി മേഘ വിശ്വനാഥ് നത്തിങ് ഇയര്‍ 2 TWS പുറത്തിറക്കുന്ന വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22 വൈകീട്ട് 8.30 നായിരിക്കും അവതരണം. തത്സമയ സ്ട്രീമിങായി പരിപാടി കാണാം. വണ്‍ പ്ലസ് എന്ന ബ്രാന്‍ഡിന്റെ സഹസ്ഥാപകനായ കാള്‍പെയ് ആണ് നത്തിങ് എന്ന പുതിയ കമ്പനി തുടങ്ങിയത്. പുതുമയുള്ള രൂപകല്പനയില് പുറത്തിറങ്ങിയ കമ്പനിയുടെ രണ്ട് ഉല്പന്നങ്ങള്ക്കും വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു. നത്തിങ് ഇയര്‍-1, നത്തിങ് ഫോണ്‍-1 എന്നീ രണ്ട് ഉല്പന്നങ്ങള് മാത്രമാണ് നത്തിങിന്റേതായി വിപണിയിലുള്ളത്.