
നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോൺ പുറത്തിറങ്ങി.എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 2780 ഫ്ലിപ് (Nokia 2780 Flip) എന്ന പേരിൽ പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ചത്.നോക്കിയ 2780 ഫ്ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ). നീല, ചുവപ്പ് കളര്‍ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വിൽപന നവംബർ 17 തുടങ്ങും. നോക്കിയ 2780 ഫ്ലിപ് കായ്ഒഎസ് 3.1 (KaiOS 3.1 OS) ലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 512 എംബി ഇന്റേണൽ സ്റ്റോറേജുമായാണ് ഈ ഫോൺ വിപണിയിൽ എത്തുന്നത്.ക്വാൽകോം 215 ആണ് പ്രോസസർ. അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് നോക്കിയ 2780 ഫ്ലിപ്പിനുള്ളത്.എഫ്എം റേഡിയോ പോലുള്ള ഫീച്ചറുകളും വൈഫൈ 802.11 ബി/ജി/എൻ സപ്പോർട്ട് ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 5 മെഗാപിക്സലിന്റേതാണ് ക്യാമറ. ഇതോടൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. ഫ്ലിപ് ഫോണിന് 1,450 എംഎഎച്ച് ആണ് ബാറ്ററി.