Tech
Trending

റിയൽമി ജിടി നിയോ 5 വിപണിയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമി ജിടി നിയോ 5 (Realme GT Neo 5) ചൈനയിൽ അവതരിപ്പിച്ചു.റിയൽമി ജിടി നിയോ 5 പർപ്പിൾ, സാങ്ച്വറി വൈറ്റ് (വെളുപ്പ്), ഷൗ യെഹെ (കറുപ്പ്) എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്. 240W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള റിയൽമി ജിടി നിയോ 5ന് ( 16 ജിബി റാം, 256 ജിബി സ്റ്റോറേജ്) 3,199 യുവാനാണ് ( ഏകദേശം 39,000 രൂപ) വില. ഇതിന്റെ തന്നെ 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 3,499 യുവാനുമാണ് (ഏകദേശം 42,600 രൂപ).അതേസമയം, 150W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള റിയൽമി ജിടി നിയോ 5ന് ( 8 ജിബി റാം + 256 ജിബി സ്റ്റോറേജ്) അടിസ്ഥാന വേരിയന്റിന് 2,499 യുവാൻ (ഏകദേശം 30,400 രൂപ), 12 ജിബി + 256 ജിബി വേരിയന്റിന് 2,699 യുവാൻ (ഏകദേശം 32,900 രൂപ), 16 ജിബി റാം + 256 ജിബി സ്റ്റോറേജ് ഹൈ-എൻഡ് വേരിയന്റിന് 2899 യുവാൻ (ഏകദേശം 35,200 രൂപ) ആണ് വില.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ആണ് ഒഎസ്. മുൻനിര ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 6.74 ഇഞ്ച് 1.5കെ 10 ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി ജിടി നിയോ 5ൽ നൽകുന്നത്. 50 മെഗാപിക്സലിന്റെ സോണി IMX890 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്സലിന്റെ സാംസങ് S5K3P9 ആണ് സെൽഫി ക്യാമറ.240W വേരിയന്റിൽ 4,600 എംഎഎച്ച് ആണ് ബാറ്ററി. ഇതിൽ 20V/12A അഡാപ്റ്ററും ഉൾപ്പെടുന്നു. 150W വേരിയന്റിൽ 5,000 എംഎഎച്ച് ബാറ്ററിയും 20V/8A അഡാപ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button