Auto
Trending

ലുക്കിലും കരുത്തിലും കേമനായി പുത്തൻ വാഗണ്‍ആര്‍

മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഫാമിലി കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് വാഗണ്‍ആര്‍. പലപ്പോഴായി മുഖം മിനുക്കിയും കരുത്തുയര്‍ത്തിയും നിരത്തുകളില്‍ എത്തിയിട്ടുള്ള വാഗണ്‍ആര്‍ വീണ്ടും മോടിപിടിപ്പിച്ച് എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി. കാഴ്ചയില്‍ ഏറെ സ്റ്റൈലിഷായതിനൊപ്പം കൂടുതല്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കിയും ഈന്ധനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കിയുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്.ഇരട്ട നിറത്തിലെത്തിയതാണ് പുതിയ വാഗണ്‍ആറിന്റെ പുറംമോടിയില്‍ വരുത്തിയിട്ടുള്ള പുതുമ. ഗാലന്റ് റെഡ്, മാഗ്മ ഗ്രേ എന്നീ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫ് നല്‍കിയാണ് ഡ്യുവല്‍ ടോണ്‍ മോഡല്‍ ഒരുക്കിയിട്ടുള്ളത്. ഉയര്‍ന്ന വകഭേദമായ Z+ ആണ് ഡ്യുവല്‍ ടോണ്‍ ആയിട്ടുള്ളത്. റൂഫിന് പുറമെ, റിയര്‍വ്യു മിറര്‍, പില്ലറുകള്‍ എന്നിവയിലേക്ക് കറുപ്പ് നിറം നീളുന്നുണ്ട്. അതേസമയം, അളവുകളിലും മറ്റുള്ളവയിലും മാറ്റം വരുത്താതെയാണ് പുതിയ വാഗണ്‍ആര്‍ എത്തിയിട്ടുള്ളത്.പുതുമോടിയില്‍ എത്തിയിട്ടുള്ള വാഗണ്‍ആറിന്റെ അടിസ്ഥാന മോഡലിന് 5.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ ZXi+ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 7.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. VXi, ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. 6.36 ലക്ഷം രൂപയിലാണ് വാഗണ്‍ആറിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷനും പ്രീമിയം സൗണ്ട് സിസ്റ്റവും നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുതിയ ഓട്ടോഗിയര്‍ സാങ്കേതികവിദ്യ തുടങ്ങിയവയും ഇന്റീരിയറിന് മാറ്റം ഒരുക്കുന്നുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ ഡ്യുവല്‍ എയര്‍ബാഗ്, ഇ.ബി.ഡി, ഹൈ സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് അലേര്‍ട്ട്, റിവേഴ്‌സ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്.കെ-സീരീസ് 1-ലിറ്റര്‍, 1.2 ലിറ്റര്‍ എന്‍ജിനുകളില്‍ ‘ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്’ സാങ്കേതികവിദ്യയോടെയാണ് പുതിയ ‘വാഗണ്‍ആര്‍’ എത്തുന്നത്. പെട്രോളിന് പുറമെ എസ്-സി.എന്‍.ജി. ഓപ്ഷനും ലഭ്യമാണ്. 1-ലിറ്റര്‍ എന്‍ജിനുമായി എത്തുന്ന വാഗണ്‍ആറിന്റെ ഇന്ധനക്ഷമത ലിറ്ററിന് 25.19 കിലോമീറ്ററാണ്. 1.2 ലിറ്റര്‍ എന്‍ജിനുമായി എത്തുന്നതിന് 24.43 കിലോമീറ്ററും. സി.എന്‍.ജി. മോഡല്‍ കിലോയ്ക്ക് 34.05 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button