
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ക്വയ്റ്റ് മോഡ് അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാൻ ഉപഭോക്താവിനെ സഹായിക്കുന്ന പുത്തൻ സംവിധാനമാണിത്.യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ക്വയ്റ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് താമസിയാതെ ഫീച്ചര്‍ അവതരിപ്പിക്കും. ക്വയ്റ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ഉപഭോക്താവിന് പിന്നീട് നോട്ടിഫിക്കേഷനുകളൊന്നും ലഭിക്കുകയില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും. ഇതിന് പുറമെ ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശം നല്‍കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇനിമുതല്‍ എക്‌സ്‌പ്ലോര്‍ പേജില്‍ നിന്നും നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ഒന്നിലധികം ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുത്ത് Not Interested മാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ഒഴിവാക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായ ഉള്ളടക്കങ്ങള്‍ പിന്നീട് എക്‌സ്‌പ്ലോര്‍ ടാബിലും റീല്‍സിലും സെര്‍ച്ചിലുമൊന്നും കാണിക്കില്ല.