Big B
Trending

അമേരിക്കൻ എക്സ്പ്രസിൻ്റെ വിലക്ക് നീക്കി ആർബിഐ

അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് കോർപറേഷന് പുതിയ കാർഡ് ഉപയോക്താക്കളെ ചേർക്കാൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് 16 മാസത്തിനു ശേഷം നീക്കി. 2021 മേയ് 1 മുതലായിരുന്നു വിലക്ക്.2018ലെ ഡേറ്റാ ചട്ടം അനുസരിച്ചുള്ള ആദ്യ ശിക്ഷാ നടപടിയായിരുന്നു ഇത്.2018ലെ ആർബിഐ ചട്ടമനുസരിച്ച് എല്ലാ പേയ്മെന്റ് സേവനദാതാക്കളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എല്ലാ പേയ്മെന്റ് സേവനദാതാക്കളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം.ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു വിലക്ക്.ചട്ടങ്ങൾ പാലിച്ചുവെന്ന് വ്യക്തമാക്കുന്ന സിസ്റ്റം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനും ആർബിഐ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിലക്ക് നീക്കിയത്.

Related Articles

Back to top button