Big B
Trending

ഗൂഗിൾ 3.75 ലക്ഷം കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങുന്നു

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏകദേശം 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ചതിനെ തുടർന്നാണിത്.ഗൂഗിൾ പരസ്യ വില്പന 32 ശതമാനം കൂടിയപ്പോൾ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ വില്പന 45.7 ശതമാനം ഉയർന്നു. ഇതോടെ, കമ്പനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് ഉയർന്നു.


ആൽഫബെറ്റിൽ മൂന്നു മാസത്തെ മൊത്തം വരുമാനം 34 ശതമാനം വർധിച്ച് 5,530 കോടി ഡോളറിലെത്തി. സ്മാർട്ട് വാച്ച് നിർമാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വില്പന ഈ നിലയിലേക്ക് ഉയരാൻ സഹായിച്ചത്. 2020-ൽ വരുമാന വളർച്ച 11 വർഷത്തെ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ, അതിനിടയിലും റെക്കോഡ് ലാഭം കൈവരിക്കാനായി. നിർമാണം, പുതിയ നിയമനങ്ങൾ എന്നിവ മുടങ്ങിയതിനാൽ, നീക്കിയിരിപ്പ് ധനത്തിൽ 1,700 കോടി ഡോളറിന്റെ വർധനയുണ്ടായി.

Related Articles

Back to top button