Tech
Trending

ഐഒഎസ് 14.5 എത്തി

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്ക് പുതുക്കിയ 14.5 വേര്‍ഷന്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അപ്‌ഡേറ്റുകളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.പുതുക്കിയ ഒഎസില്‍ ആപ്പുകള്‍ക്ക് ഫോണിലും ഐപാഡിലും നടക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉപയോക്താവിനോട് സമ്മതം വാങ്ങണമെന്നാണ് ആപ്പിള്‍ പറയുന്നത്.


ഈ നിര്‍ണായക അപ്‌ഡേറ്റ് ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാക്കി കഴിഞ്ഞിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഫെയ്‌സ്‌ഐഡിയുള്ള ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യുക, പുതിയ ബ്ലൂടൂത്ത് ഉപകരണമായ എയര്‍ടാഗ് സപ്പോര്‍ട്ട്, സിറി വോയിസ് അസിസ്റ്റന്റിന്റെ ശബ്ദം മാറ്റുക, ഗെയിം കണ്ട്രോളര്‍ സപ്പോര്‍ട്ട്, പുതിയ ഇമോജി ക്യാരക്ടറുകള്‍, ഫിറ്റ്നസ് പ്ലസിന് എയര്‍പ്ലേ സപ്പോര്‍ട്ട്, മൊത്തത്തില്‍ മാറ്റംവരുത്തിയ പോഡ്കാസ്റ്റ് ആപ് തുടങ്ങിയവയാണ് ഈ അപ്ഡേറ്റിന്റെ പ്രധാന സവിശേഷത.പുതിയ ഇമോജികള്‍ അടക്കം മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഐപാഡുകള്‍ക്കും കിട്ടും. സ്മാര്‍ട് ഫോളിയോ സുരക്ഷാ ഓപ്ഷനാണ് പുതിയ ഐപാഡ് ഫീച്ചറുകളിലൊന്ന്. ഇനി സ്മാര്‍ട് ഫോളിയോ അടയ്ക്കുമ്പോള്‍ ഐപാഡുകളുടെ ബില്‍റ്റ്-ഇന്‍ മൈക്രോഫോണുകളും മ്യൂട്ടാകും. ഐപാഡ് ലോഡാകുമ്പോള്‍ ഇനി ആപ്പിള്‍ ലോഗോ തിരശ്ചീനമായും കാണാനാകും.

Related Articles

Back to top button