Tech
Trending

വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച നോര്‍ഡ് സിഇ 2 ലൈറ്റിന്റെ പിന്‍ഗാമിയാണ് നോര്‍ഡ് സിഇ 3 ലൈറ്റ്. 108 എം.പി. ക്യാമറയോടുകൂടിയെത്തുന്ന ആദ്യ നോര്‍ഡ് സ്മാര്‍ട്‌ഫോണ്‍ ആണിത്. 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപയാണ് വില. ഏപ്രില്‍ 11 മുതല്‍ ഫോണ്‍ ആമസോണിലും വണ്‍പ്ലസ് സ്റ്റോറുകളിലും വില്‍പനയ്‌ക്കെത്തും. പേസ്റ്റല്‍ ലൈം, ക്രോമാറ്റിക് എന്നീ കളര്‍ ഓപ്ഷനുകളില്‍ എത്തുന്ന വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റില്‍ അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഫോണിനൊപ്പം 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജറും ലഭിക്കും. 6.72 ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഇതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം അസാഹി ഡ്രാഗണ്‍ട്രെയ്ല്‍ സ്റ്റാര്‍ ഗ്ലാസ് ആണ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം ഒരുക്കുന്നത്. മുന്‍ഗാമിയെ പോലെ തന്നെ നോര്‍ഡ് സിഇ ലൈറ്റിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണുള്ളത്. ആന്‍ഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 13.1 ആണിതില്‍. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഫോണില്‍ ഉണ്ടാവുമെങ്കിലും അവ ആവശ്യമെങ്കില്‍ നീക്കം ചെയ്യാനാവും. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതിന്. 108 എംപി പ്രൈമറി ക്യാമറയില്‍ സാംസങ് എച്ച്എം6 സെന്‍സറാണുള്ളത്. ഇത് കൂടാതെ രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും രണ്ട് മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഫോണിലുണ്ട്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണുള്ളത്. 5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button