Auto
Trending

ലോകത്തെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി അവതരിപ്പിച്ചു എംജി

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി യുനീക്ക് 7 ( MPV-EUNIQ 7) ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. മൂന്നാം തലമുറ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് (NEV) എംജി അവതരിപ്പിച്ചത്. 2001-ൽ ഫീനിക്‌സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെൽ സിസ്റ്റം– പ്രോം പി 390 എന്നു അറിയപ്പെടുന്നു. ഉയർന്ന ഊർജ്ജ സാന്ദ്രത, ഉയർന്ന ഈട്, ഉയർന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക സൗഹൃദം എന്നിവ ഈ സംവിധാനം ഉറപ്പുവരുത്തുന്നുവെന്നു കമ്പനി പറയുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകുന്നതിനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. PROME P390-ന്റെ ഇന്റലിജന്റ് കൺട്രോൾ പ്രോഗ്രാമുകൾ വാഹനത്തിന് മേൽ വേഗത്തിലും കൃത്യതയുള്ളനിയന്ത്രണം ഉറപ്പ് വരുത്തുന്നു. ഇന്ധന സെൽ പാസഞ്ചർ കാറുകൾ, സിറ്റി ബസുകൾ, ഇടത്തരം, ഹെവി ട്രക്കുകൾ, മറ്റ് വാഹന പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഇന്ധന സെൽ സംവിധാനം ഉപയോഗിക്കാം.

Related Articles

Back to top button