Tech
Trending

മോട്ടോ ജി 52 ഏപ്രില്‍ 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും

മോട്ടോറോള അടുത്തിടെയാണ് യൂറോപ്യന്‍ വിപണിയിൽ മോട്ടോജി52 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൂടി എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.ഏപ്രില്‍ 25 ന് ഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഫ്‌ളിപ്കാര്‍ട്ടിലായിരിക്കും വില്‍പന. കറുപ്പ്, വെള്ള നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്നാണ് കമ്പനി പുറത്തുവിട്ട ടീസര്‍ വീഡിയോ സൂചിപ്പിക്കുന്നത്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറുമായാണ് ഫോണ്‍ എത്തുന്നത്. 6 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MyUX കസ്റ്റം സ്‌കിന്‍ ഇതിലുണ്ടാവും. 6.6-ഇഞ്ച് ഒഎല്‍ഇഡി ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി52 ന്. 1080 x 2400 പിക്‌സല്‍ റസലൂഷനുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ നല്‍കിയിരിക്കുന്നു.90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്.50 എംപി പ്രൈനറി ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും 16 എംപി സെല്‍ഫി ക്യാമറയും നൽകിയിരിക്കുന്നു.ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനമുള്ള ഡ്യുവല്‍ സ്പീക്കറുകളാണിതിന്.5000 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഐപി 52 വാട്ടര്‍ റസിസ്റ്റന്‍സുണ്ട്.ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വിലയായിരിക്കാം മോട്ടോ ജി52 നുണ്ടാവുക.

Related Articles

Back to top button