Uncategorized
Trending

ക്രിപ്‌റ്റോ മേഖലയിലെ ആശങ്കകൾക്കു വീണ്ടും തുടക്കമിട്ട് ധനമന്ത്രി

ക്രിപ്‌റ്റോകറൻസികളുടെ പ്രശ്‌നങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതോടെ മേഖലയിലെ ആശങ്കകൾ വീണ്ടും വർധിക്കുകയാണ്.ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സെമിനാറിലാണ് മന്ത്രിയുടെ പ്രതകിരണം.തീവ്രവാദത്തിന് ധനസഹായം നൽകാനുള്ള കഴിവും, കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതകളുമാണ് ക്രിപ്‌റ്റോ കറൻസികളുടെ പ്രധാന വെല്ലുവിളികളെന്ന് മന്ത്രി വ്യക്തമാക്കി.രാജ്യാന്തര പ്രതിസന്ധികൾ മറികടന്ന് ക്രിപ്‌റ്റോ മേഖല തിരിച്ചുവരവിന് ശ്രമിക്കുന്ന സമയത്താണ് ധനമന്ത്രിയുടെ പ്രതികരണമെന്നതു നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ബജറ്റിൽ നികുതി ചുമത്തിയതോടെ ക്രിപ്‌റ്റോ കറൻസികൾക്കു നിയമസാധുത ലഭിച്ചേക്കുമെന്ന വാദം ശക്തമായിരുന്നു. നികുതിയെന്നാൽ നിയമസാധുത എന്നല്ല അർത്ഥമെന്നു നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയാണ് പുതിയ പ്രതികരണം.ഇന്ത്യ നിരോധനവുമായി മുന്നോട്ടു പോകുമോയെന്നാണ് ഇനി അറിയേണ്ടത്. ആർ.ബി.ഐ. ഇതോടകം തന്നെ ക്രിപ്‌റ്റോ കറൻസികളോടുള്ള വിയോജിപ്പ് പലതവണ വ്യക്തമാക്കി കഴിഞ്ഞു. ആർ.ബി.ഐയെ പിണക്കാൻ സർക്കാരിനു സാധിക്കില്ല. അ‌തേസമയം ലോകത്തു തന്നെ ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാർക്കാണ്.

Related Articles

Back to top button