Tech
Trending

മോട്ടോറോള ജി22 ഇന്ത്യന്‍ വിപണിയിൽ

മോട്ടോറോള ജി22 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ ഫോണുകളുടെ വിഭാഗത്തില്‍പെടുന്ന ഫോണിന് വില 10,999 രൂപ. ഏപ്രില്‍ 13 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലാണ് ഇതിന്റെ വില്‍പന.6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ക്യാമറയ്ക്ക് വേണ്സംവിധാനമാണിതിന്. സെല്‍ഫിയ്ക്കായി 16 എംപി ഫ്രണ്ട് ക്യാമറ നല്‍കിയിരിക്കുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി, 20 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്.ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 ഹെഡ്‌ഫോണ്‍ പോര്‍ട്ട്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.

Related Articles

Back to top button