Tech
Trending

ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ 13 നിര്‍മാണം ആരംഭിച്ചു

ആഗോള നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആപ്പിള്‍. ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വെച്ച് നിര്‍മ്മിക്കാന്‍ തുടങ്ങിയെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു.2017 ല്‍ ഐഫോണ്‍ എസ്ഇ നിര്‍മിച്ചുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണ് ആപ്പിള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 തുടങ്ങിയ വിപണിയിൽ സ്വീകാര്യത നേടിയ ഫോണുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 11, 12, 13 ഫോണുകള്‍ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലും, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12 എന്നിവ വിസ്‌ട്രോണ്‍ ഫാക്ടറിയിലും ആണ് നിര്‍മിക്കുന്നത്.പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ആപ്പിള്‍ പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഐഫോണ്‍ കയറ്റുമതിയില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സൈബര്‍ മീഡിയാ റിസര്‍ച്ച് കണക്കാക്കുന്നത്. ഇതില്‍ 17 ശതമാനവും ഐഫോണ്‍ 13 ആണ്. ഈ വര്‍ഷം ഐഫോണ്‍ വില്‍പന 70 ലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button