Tech
Trending

മോട്ടറോളയുടെ എൻവിഷൻ എക്സ് ടിവി ഇന്ത്യയിലെത്തി

മോട്ടറോള ഇപ്പോൾ സ്മാർട്ട് ടിവി വിപണിയിൽ കൂടി കരുത്ത് തെളിയിക്കാനുള്ള പരിശ്രമങ്ങളിലാണ്. കമ്പനി പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) എന്ന ടിവിയാണ് പുറത്തിറക്കിയിരിക്കുന്നത്. എൻവിഷൻ എക്സ് എന്നത് ഒരു 4കെ ക്യുഎൽഇഡി ഗൂഗിൾ ടിവിയാണ്.മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവി 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീൻ വലിപ്പങ്ങളിലാണ് ലഭ്യമാകുന്നത്. ഈ സ്മാർട്ട് ടിവിയുടെ 55 ഇഞ്ച് മോഡലിന് ഇന്ത്യയിൽ 30,999 രൂപയാണ് വില. മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിയുടെ 65 ഇഞ്ച് മോഡലിന് 39,999 രൂപ വിലയുണ്ട്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട് ടിവികളുടെ വിൽപ്പന നടക്കുന്നത്.3840 x 2160 പിക്‌സൽ റെസല്യൂഷനോടുകൂടിയ അൾട്രാ എച്ച്‌ഡി 4കെ ക്യുഎൽഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ടിവിയിൽ ഉള്ളത്. 350 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്. 60 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 178 ഡിഗ്രി വ്യൂവിങ് ആംഗിൾ എന്നിവയും മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവികളുടെ ഡിസ്പ്ലെ സവിശേഷതകളാണ്.മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവി ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡ്, മ്യൂസിക്, സ്‌പോർട്‌സ്, മൂവി എന്നിവയുൾപ്പെടെയുള്ള വ്യത്യസ്‌ത ഓഡിയോ മോഡുകളുമായിട്ടാണ് വരുന്നത്. രണ്ട് 20W ബോക്‌സ് സ്പീക്കറുകളാണ് ഈ സ്മാർട്ട് ടിവിയിൽ മോട്ടോറോള നൽകിയിട്ടുള്ളത്. ഇവ മികച്ച ഓഡിയോ ക്വാളിറ്റി നൽകും. മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിയിലുണ്ട്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയും ഇൻബിൾഡ് വൈഫൈ, ബ്ലൂടൂത്ത് എന്നീ വയർലസ് കണക്റ്റിവിറ്റിയും ഈ സ്മാർട്ട് ടിവി നൽകുന്നു.മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിക്ക് 1445 എംഎം വീതിയും 837 എംഎം ഉയരവും 272 എംഎം കനവുമാണുള്ളത്.

Related Articles

Back to top button