
മോട്ടറോളയുടെ ഇ-സീരീസിലെ ഏറ്റവും പുതിയ വിലകുറഞ്ഞ സ്മാർട് ഫോൺ മോട്ടോ ഇ22എസ് (Moto E22s) ഇന്ത്യയിൽ അവതരിപ്പിച്ചു.മോട്ടോ ഇ22എസ് 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,999 രൂപയാണ്. ആർട്ടിക് ബ്ലൂ, ഇക്കോ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. മോട്ടോ ഇ22എസ് ഇന്ത്യയിൽ ആദ്യമായി ഒക്ടോബർ 22 മുതൽ ഫ്ലിപ്കാർട്ടിലൂടെയും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപനയ്ക്കെത്തും.മോട്ടോ ഇ22എസ് ഹാൻഡ്സെറ്റ് മോട്ടറോളയുടെ മൈ യുഎക്സ് ഇന്റർഫേസിനൊപ്പം ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്സിലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യയുമുള്ള 6.5-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സലുകൾ) എൽസിഡി ഐപിഎസ് സ്ക്രീൻ ഈ ഹാൻഡ്സെറ്റിന്റെ സവിശേഷതയാണ്. പവർവിആർ ജിഇ8320 ജിപിയു, 4 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസസറാണ് ഇതിലുള്ളത്.
16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ഇ22എസ് വരുന്നത്. മുൻവശത്ത്, 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. ഫ്രണ്ട്, റിയർ ക്യാമറകൾ 30fps-ൽ ഫുൾ-എച്ച്ഡി വിഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.10W വയർഡ് ചാർജിങ് ന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ22എസ് പായ്ക്ക് ചെയ്യുന്നത്.