Auto
Trending

നിരത്തില്‍ കരുത്തനാകാന്‍ ഫോഴ്‌സ് ഗുര്‍ഖ:ടീസര്‍ എത്തി

മഹീന്ദ്രയുടെ ഥാറിന് ശക്തമായ എതിരാളിയാകാൻ പോകുന്ന വാഹനമാണ് ഫോഴ്സിന്റെ ഗുർഖ എസ്.യു.വി. പുതുതലമുറ ഥാറിനൊപ്പം തന്നെ നിരത്തുകളിൽ എത്താനൊരുങ്ങിയ വാഹനമായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരവ് നീണ്ടുപോകുകയായിരുന്നു. വാഹനപ്രേമികൾക്ക് വീണ്ടും കാത്തിരിപ്പ് സമ്മാനിക്കാതെ നിരത്തുകളിൽ എത്താനൊരുങ്ങുകയാണ് ഈ വാഹനം. വരവടുത്തെന്ന് സൂചന നൽകുന്ന ടീസറുകൾ ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്. ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.ഇതുവഴി പുതിയ ഗുർഖയുടെ പുറംമോടിയും അകത്തളവും ഒരോ വാഹനപ്രേമിക്കും മനപാഠമാണ്. ഗുർഖയുടെ മുഖമുദ്രയായ റഫ് ലുക്ക് പുതിയ മോഡലിലുമുണ്ട്. റൗണ്ട് എൽഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആർ.എൽ, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റർ, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന ബംബർ എന്നിവയാണ് മുഖഭാവത്തിൽ വരുത്തിയ പുതുമ.പുറം കാഴ്ചയിൽ ഗുർഖ അൽപ്പം പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങൾ നൽകുന്ന സൂചന. സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോർഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നൽകിയ റൗണ്ട് എ.സി. വെന്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഡിജിറ്റൽ സ്ക്രീൻ, മുൻ മോഡലിൽ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീൽ എന്നിവയാണ് അകത്തളത്തെ ആകർഷകമാക്കുന്നത്.മെഴ്സിഡസിൽനിന്ന് കടമെടുത്ത 2.6 ലിറ്റർ ഡീസൽ എൻജിനാണ് നിരത്തുകളിലുള്ള ഗുർഖയ്ക്ക് കരുത്തേകുന്നത്. ഈ എൻജിൻ ബി.എസ്.6 വകഭേദമായിരിക്കും പുതിയ മോഡലിൽ പ്രവർത്തിക്കുകയെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 260 എൻ.എം. ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്.

Related Articles

Back to top button