Tech
Trending

ഡ്യുവൽ ക്യാമറകൾ, 6.51 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായി വിവോ വൈ 15 എ എത്തി

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വിവോ വൈ 15 എ ഹാൻഡ്സെറ്റ് ആദ്യമായി ഫിലിപ്പീൻസിലാണ് അവതരിപ്പിച്ചത്. വിവോ വൈ 15 എയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 പിഎച്ച്പി ( ഏകദേശം 11,900 രൂപ) ആണ്. വേവ് ഗ്രീൻ, മിസ്റ്റിക് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റ് വരുന്നത്. വിവോ വൈ 15 എയുടെ ഇന്ത്യയിലെ ലോഞ്ചിങ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.എച്ച്‌ഡി+ റെസലൂഷനും സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റും ഉള്ള 6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിലാണ് വിവോ വൈ 15 എ വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 11.1 ഒഎസിലാണ് ഹാന്‍ഡ്സെറ്റ് പ്രവർത്തിക്കുക. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്‌റ്റോറേജുള്ള വിവോ വൈ 15 എയിൽ ഹീലിയോ പി 35 ആണ് പ്രോസസർ.പിന്നിൽ 13 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഡ്യുവൽ-സിം കാർഡ് സ്ലോട്ട്, 4ജി, വൈ-ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് വി5.0, ജിപിഎസ്, ഒടിജി സപ്പോർട്ട്, എഫ്എം റേഡിയോ, ഒരു മൈക്രോ യുഎസ്ബി സ്ലോട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 10W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button