Big B
Trending

മക്‌ഡൊണാള്‍ഡ്‌സിന്റെ ഹാപ്പി മീലിനൊപ്പം ഐടിസിയുടെ ബി നേച്വറല്‍ മിക്‌സഡ് ഫ്രൂട്ടും – ഐടിസിയും മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയും തമ്മില്‍ ധാരണയായി

ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രമുഖ എഫ്എംസിജി കമ്പനിയുമായ ഐടിസിയുമായി കൈകോര്‍ക്കുന്നു. ഇതനുസരിച്ച് മക്‌ഡൊണാള്‍ഡ്‌സിന്റെ പ്രസിദ്ധമായ ഹാപ്പി മീലുകള്‍ക്കൊപ്പം ഐടിസി ഉല്‍പ്പന്നമായ മധുരം ചേര്‍ക്കാത്ത ബി നേച്വറല്‍ മിക്‌സ്ഡ് ഫ്രൂട്ടും ലഭ്യമാകും. #25ActsofHappy എന്ന ഹാഷ്ടാഗില്‍ ആരംഭിച്ചിരിക്കുന്ന പ്രചാരണവും ഇതോടൊപ്പമുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ ബാലന്‍സ്ഡ് മീലായ മക്ആലൂ ടിക്കി ബര്‍ഗര്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പന്നമായ മക്എഗ് ഹാപ്പി മീല്‍ ബര്‍ഗര്‍ എന്നിവയില്‍ ഒന്നിനൊപ്പം പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത ഒരു ബി നേച്വറല്‍ മിക്‌സഡ് ഫ്രൂട്, നാരുകളടങ്ങിയ ഒരു കപ്പ് ജ്യൂസി കോണ്‍, കുട്ടികള്‍ക്ക് പ്രിയങ്കരമായ ഒരു കുഞ്ഞുകളിപ്പാട്ടം എന്നിവയാണ് ഹാപ്പി മീലിലുണ്ടാവുക. ആറ് രുചികരമായ ഇന്ത്യന്‍ പഴങ്ങളുടെ 100% പള്‍പ്പില്‍ നിന്നും പ്യുരി, ജ്യൂസ് എന്നിവയില്‍ നിന്നുമാണ് ബി നേച്വറല്‍ മിക്‌സഡ് ഫ്രൂട് നിര്‍മിച്ചിരിക്കുന്നത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെ ഉറവിടമായ ഇതില്‍ പഞ്ചസാരയോ പ്രിസര്‍വേറ്റീവുകളോ അടങ്ങിയിട്ടില്ല.ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരവും പോഷകപ്രദവുമാക്കുന്നതിനായുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ മറ്റൊരു സംരംഭമാണ് പുതിയ ഹാപ്പി മീല്‍. ഇന്ത്യയുടെ പശ്ചിമ, ദക്ഷിണ ഭാഗങ്ങലുള്ള എല്ലാ മക്ഡൊണാള്‍ഡ് റെസ്റ്റോറന്റുകളിലും ഈ പുതിയ ഹാപ്പി മീല്‍ ലഭ്യമാണ്.തങ്ങളുടെ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും കണക്കിലെടുക്കുന്നതില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പുതിയ ഹാപ്പി മീലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ വെസ്റ്റ് ആന്‍ഡ് സൗത്ത് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അര്‍വിന്ദ് ആര്‍ പി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ്, കൂടുതല്‍ ആരോഗ്യകരവും പോഷകപ്രദവുമാക്കുന്നതിനായി നിലവിലുള്ള മെനുവില്‍ പുതുമകള്‍ വരുത്തിക്കൊണ്ട് മക്ഡൊണാള്‍ഡ്‌സ് ആരംഭിച്ച സംരംഭമാണ് ഗുഡ് ഫുഡ് ജേര്‍ണിയുടെ ഭാഗമാണ് പുതിയ ഹാപ്പി മീല്‍. തങ്ങളുടെ ചില ഉല്‍പ്പന്നങ്ങളില്‍ സോഡിയം കണ്ടന്റ് 20% കുറയ്ക്കുക, മയണൈസിലെ എണ്ണയുടെ അളവ് കുറയ്ക്കുക, കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ 100% ഒഴിവാക്കിക്കൊണ്ട് പാറ്റികള്‍ ഉണ്ടാക്കുക, മുഴുവന്‍ ഹോള്‍ വീറ്റ് ബണ്‍ ഓപ്ഷന്‍ അവതരിപ്പിക്കുക തുടങ്ങി നിരവധി കാര്യമായ മാറ്റങ്ങള്‍ മെനുവില്‍ വരുത്തി. കോണ്‍സന്‍ട്രേറ്റുകള്‍, കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ഉപയോഗിക്കാത്ത പാനീയങ്ങള്‍ അവതരിപ്പിക്കുന്നതിന് തങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ഐടിസി ഡെയറി ആന്‍ഡ് ബിവറേജസ് സിഒഒ സഞ്ജയ് സിംഗല്‍ പറഞ്ഞു.മൂന്ന് വര്‍ഷം മുമ്പ്, കൂടുതല്‍ ആരോഗ്യകരവും പോഷകപ്രദവുമാക്കുന്നതിനായി നിലവിലുള്ള മെനുവില്‍ പുതുമകള്‍ വരുത്തിക്കൊണ്ട് മക്ഡൊണാള്‍ഡ്‌സ് ആരംഭിച്ച സംരംഭമാണ് ഗുഡ് ഫുഡ് ജേര്‍ണി. തങ്ങളുടെ ചില ഉല്‍പ്പന്നങ്ങളില്‍ സോഡിയം കണ്ടന്റ് 20% കുറയ്ക്കുക, മയണൈസിലെ എണ്ണയുടെ അളവ് കുറയ്ക്കുക, കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ 100% ഒഴിവാക്കിക്കൊണ്ട് പാറ്റികള്‍ ഉണ്ടാക്കുക, മുഴുവന്‍ ഹോള്‍ വീറ്റ് ബണ്‍ ഓപ്ഷന്‍ അവതരിപ്പിക്കുക തുടങ്ങി നിരവധി കാര്യമായ മാറ്റങ്ങള്‍ മെനുവില്‍ വരുത്തി.

Related Articles

Back to top button