Big B
Trending

ആഗോള സമ്പത്തിൽ വൻവർധന

രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ.2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വർധിച്ചത്.യുഎസിന്റെ ആസ്തി ഈ കാലയളവിൽ ഇരട്ടിയലധികംവർധിച്ച് 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്പത്തിന്റെ മൂന്നിൽ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്.മക്കിൻസിയുടെ കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്റ്റേറ്റിലാണ്. അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ട്. ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാൽ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികൾ പരിഗണിച്ചിട്ടില്ല.കൂടുതൽ ഉത്പാദനക്ഷമമായ മേഖലകളിൽ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ ജിഡിപി വിപുലീകരിക്കുന്നതിനാണ് അനുയോജ്യമെന്ന് റിപ്പോർട്ടിൽ വിലയിരുത്തുന്നു.

Related Articles

Back to top button