Auto
Trending

സ്വിഫ്റ്റ് ഫാമിലിയിൽ നിന്ന് മിനി എസ്.യു.വിയും എത്തുന്നു

ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര വിപണികളിലും ഏറെ ശ്രദ്ധനേടിയ ഹാച്ച്ബാക്ക് വാഹനമാണ് സുസുക്കിയുടെ സ്വിഫ്റ്റ്.സ്വിഫ്റ്റ് ഫാമിലിയിൽ നിന്ന് ഒരു മിനി എസ്.യു.വിയും എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.സുസുക്കി സ്വിഫ്റ്റ് ക്രോസ് എന്ന പേരിലായിരിക്കും ഈ മിനി എസ്.യു.വി. ഒരുങ്ങുക. മാരുതി സുസുക്കി ഇഗ്നീസിനും വിത്താരയ്ക്കും ഇടയിലായിരിക്കും ഈ വാഹനത്തെ ഉൾപ്പെടുത്തുന്നത്. വിദേശ നിരത്തുകളിൽ സ്വിഫ്റ്റ് ക്രോസ് എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയിൽ എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല. ഇന്ത്യയിൽ വിപണിയിൽ എത്തിയാൽ ടാറ്റ മോട്ടോഴ്സ് അടുത്തിടെ എത്തിച്ച പഞ്ചിന് ഒത്ത എതിരാളിയായിരിക്കും സ്വിഫ്റ്റ് ക്രോസ്.ആഗോള വിപണിയിൽ 2024-ഓടെ മാത്രം സ്വിഫ്റ്റ് ക്രോസിനെ പ്രതീക്ഷിച്ചാൽ മതിയാകും. വിദേശ നിരത്തുകളിലെ സ്വിഫ്റ്റിൽ നിന്ന് കടമെടുക്കുന്ന എൻജിനിലും പ്ലാറ്റ്ഫോമിലുമായിരിക്കും സ്വിഫ്റ്റ് ക്രോസ് ഒരുങ്ങുന്നത്. സുസുക്കിയുടെ മറ്റ് വാഹനങ്ങളിൽ കണ്ടുപരിചയമില്ലാത്ത ഡിസൈനാണ് സ്വിഫ്റ്റ് ക്രോസിന്റെ ഹൈലൈറ്റ്. വീതി കുറഞ്ഞ ബ്ലാക്ക് ഫിനീഷിങ്ങിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പ്രൊജക്ഷൻ ലൈറ്റും എൽ.ഇ.ഡി. ഡി.ആർ.എല്ലും നൽകിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റർ, എൽ.ഇ.ഡിയിൽ പ്രത്യേകം ലൈറ്റുകളായി നൽകിയിട്ടുള്ള ഫോഗ്ലാമ്പ്, പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിട്ടുള്ള വലിയ ഡ്യുവൽ ടോൺ ബമ്പർ എന്നിവ നൽകിയാണ് ഈ വാഹനത്തെ റെഗുലർ സ്വിഫ്റ്റിൽ നിന്ന് വേറിട്ടതാക്കുന്നത്.ഈ വാഹനത്തിലെ അകത്തളവും അതിലെ ഫീച്ചറുകളും സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ നിർമാതാക്കൾ നടത്തിയിട്ടില്ല. അതേസമയം, സുസുക്കിയുടെ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ഇതിൽ നൽകുകയെന്നാണ് വിവരം. ഇത് 129 ബി.എച്ച്.പി. പവറും 235 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കിയുടെ ഓൾഗ്രിപ്പ് ഓൾ വീൽ ഡ്രൈവ് സംവിധാനവും ഈ വാഹനത്തിൽ നൽകിയേക്കും.

Related Articles

Back to top button