Auto
Trending

3 ലക്ഷം ആളുകളുടെ വിശ്വാസം നേടി സിയാസ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഒരേയൊരു സെഡാൻ വാഹനമാണ് സിയാസ്. മൂന്ന് ലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തിയാക്കിയതിന്റെ പുതിയ നാഴികക്കല്ലാണ് സിയാസിന്റെ പേരിനൊപ്പം ചേർത്തിയിരിക്കുന്നത്. 2014-ൽ വിപണിയിൽ അവതരിപ്പിച്ച ഈ വാഹനം ഏഴ് വർഷത്തിനുള്ളിലാണ് മൂന്ന് ലക്ഷം എന്ന മാജിക്ക് നമ്പർ കടന്നിരിക്കുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ എന്നീ വാഹനങ്ങളുമായി മത്സരിക്കാനെത്തിയ സിയാസിന് 1.5 ലിറ്റർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ‘സുസുകി സ്മാർട്ട് ഹൈബ്രിഡ്’ ടെക്നോളജിയാണ് ഈ എൻജിന്റെ ഹൈലൈറ്റ്. 8.72 ലക്ഷം മുതൽ 11.71 ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഡൽഹിയിലെ എക്സ്-ഷോറൂം വില.വർഷങ്ങളായി സെഗ്മെന്റിലെ മികച്ച വാഹനമായി തുടരാൻ സിയാസിനായെന്നാണ് മാരുതി അവകാശപ്പെടുന്നത്.ഉയർന്ന മത്സരമുള്ള പ്രീമിയം സെഡാൻ വിഭാഗത്തിൽ മികച്ച വിജയം കൈവരിക്കാൻ സിയാസിന് കഴിഞ്ഞിട്ടുണ്ടെന്നും മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിശ്വാസം നേടാൻ കഴിഞ്ഞത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Related Articles

Back to top button