Tech
Trending

മലയാളത്തിന്റെ ഒടിടി മെയിൻ സ്ട്രീം ടിവിയ്ക്ക് ജർമൻ പങ്കാളിത്തം

കുറഞ്ഞ കാലയളവിൽ നിരവധി ഉപഭോക്താക്കളെ ലഭിച്ച മലയാളത്തിലെ ഏറ്റവും വലിയ ഒടിടി ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടിവി ജർമൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം ഒടിടി ആപ്ലിക്കേഷന് ആദ്യമായാണ് ജർമൻ സഹകരണം ലഭിക്കുന്നത്. മെയിൻ സ്ട്രീം ടിവിയുമായി ചേർന്ന് ജർമനിയിൽ ബൃഹത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് മെയിൻ സ്റ്റേജ് ഹബ് ഫൗണ്ടറും സിഇഒയുമായ സ്വെൻ വെഗ്നർ പറഞ്ഞു. ‘എന്റെ വേരുകൾ കേരളത്തിൽ നിന്നാണ്. അതു കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള മെയിൻ സ്ട്രീം ടിവി വളരെ വേഗത്തിൽ മെയിൻ സ്റ്റേജ് ഹബ്ബിന്റെ ഭാഗമായി. ജർമൻ മലയാളികൾക്കുവേണ്ട ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കൊടുക്കുന്നതെന്നും സ്വെൻ വെഗ്നർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങളുമായാണ് മെയിൻ സ്ട്രീം ടിവി യൂറോപ്യൻ മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. ഇതോടൊപ്പം ഓരോ ആഴ്ചയിലും പുതിയ വിഡിയോകൾ പ്രേക്ഷകർക്കായി പുറത്തിറക്കുന്നുണ്ട്.ഒരു കേരള കമ്പനിക്ക് ജർമൻ കമ്പനിയുമായി കരാറിൽ ഏർപ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന് മെയിൻ സ്ട്രീം ടിവി ഫൗണ്ടറും സിഇഒയുമായ ശിവ.എസ് വ്യക്തമാക്കി. ഓരോ ഉപഭോക്താക്കൾക്കും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പെരുമാറുന്നതാണ് മെയിൻസ്ട്രീം ടിവിയുടെ രീതി. ഇതാണ് മലയാളത്തിലെ മറ്റു ഒടിടി പ്ലാറ്റ് ഫോമുകളിൽ നിന്നും മെയിൻ സ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിൻ സ്ട്രീം ടിവി നൽകും. ഉപഭോക്താക്കളുടെ ക്രിയേറ്റീവ് വർക്കുകൾ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിൻസ്ട്രീം ടിവി ഒരുക്കുന്നുവെന്നും ശിവ പറഞ്ഞു.വരുന്ന രണ്ടു വർഷം ഇൻഡോ ജർമൻ പങ്കാളിത്തത്തിൽ മെയിൻ സ്റ്റേജ് ഹബ് മെയിൻ സ്ട്രീം ടിവിയുമായി ചേർന്ന് കേരളത്തിലെ കണ്ടെന്റ് മാർക്കറ്റിൽ നിക്ഷേപം നടത്തും. കേരളത്തിലെ കണ്ടെന്റ് നിർമാതാക്കൾക്ക് അവരുടെ ആശയങ്ങൾ രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, ആമസോൺ ഫയർ ടിവി, വെബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മെയിൻ സ്ട്രീം ടിവി ലഭ്യമാണ്.

Related Articles

Back to top button