Big B
Trending

ആറ്​ സ്വതന്ത്ര ഡയറക്ടർമാരെ നിയമിച്ച്​ എൽ.ഐ.സി

ഐ.​പി.ഒയ്ക്ക് മു​ന്നോ​ടി​യാ​യി പു​റ​ത്തു​ നി​ന്ന്​ ആ​റ്​ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ ക​മ്പ​നി ബോ​ർ​ഡി​ൽ നി​യ​മി​ച്ച്​ പൊ​തു​മേ​ഖ​ലാ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​യ എ​ൽ.​ഐ.​സി. മു​ൻ കേ​ന്ദ്ര ധ​ന​കാ​ര്യ സേ​വ​ന സെ​ക്ര​ട്ട​റി അ​ഞ്ചു​ലി ഛിബ്​ ​ദു​ഗ്ഗ​ൽ, സെ​ബി മു​ൻ അം​ഗം ജി. ​മ​ഹാ​ലിം​ഗം, എ​സ്.​ബി.​ഐ ലൈ​ഫ്​ മു​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ്​ നൗ​ട്ടി​യാ​ൽ, ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍റ്​ എം.​പി. വി​ജ​യ​കു​മാ​ർ, രാ​ജ്​ ക​മ​ൽ, വി.​എ​സ്. പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​രാ​ണ്​ പു​തു​താ​യി നി​യ​മി​ത​രാ​യ​ത്.ഇ​തോ​ടെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി ഉ​യ​ർ​ന്നു. പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ ( ഐ.​പി.​ഒ )ഈ​യാ​ഴ്ച ത​ന്നെ കേ​ന്ദ്രം ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ നി​ക്ഷേ​പ-​പൊ​തു ആ​സ്തി കൈ​കാ​ര്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി തു​ഹി​ൻ കാ​ന്ത പാ​ണ്ഡെ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ വി​പ​ണി​യി​ലെ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.ന​ട​പ്പു​വ​ർ​ഷം സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ വ​രു​മാ​ന ല​ക്ഷ്യം നേ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​ൽ.​ഐ.​സി ഐ.​പി.​​ഒ​യെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ കേ​ന്ദ്രം കാ​ണു​ന്ന​ത്. വി​ൽ​ക്കു​ന്ന ഓ​ഹ​രി​യു​ടെ പ​ത്തു ശ​ത​മാ​നം പോ​ളി​സി ഉ​ട​മ​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.ഐ.​പി.​ഒ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ചെ​യ​ർ​മാ​ൻ എം.​ആ​ർ കു​മാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Back to top button