Big B
Trending

എല്‍.ഐ.സി ഐ.പി.ഒ സമാഹരിക്കുന്നതുക കുറച്ചേക്കും

എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നതുക കുറച്ചേക്കും. 55,000-60000 രൂപയില്‍നിന്ന് 30,000 രൂപയായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ഇഷ്യു സൈസില്‍ 40ശതമാനമാണ് കുറവുണ്ടാകുക. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും വിപണിയിലെ അനിശ്ചിതത്വവും പരിഗണിച്ചാണ് തുകയില്‍ കുറവുവരുത്തുന്നത്.സെബിയുടെ അനുമതി പ്രകാരം മെയ് 12വരെ സമയമുണ്ടെങ്കിലും ഒരാഴ്ചക്കിടെ ഐ.പി.ഒ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ 31.6 കോടി ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ആദ്യ പദ്ധതിയിട്ടിരുന്നത്.ഐപിഒയുടെ 35ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും 10ശതമാനം പോളിസി ഉടമകള്‍ക്കമാകും നീക്കിവെയ്ക്കുക. തുക കുറച്ചാല്‍പോലും രാജ്യത്തെ വിപണിവഴി സമാഹരിക്കുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും എല്‍.ഐ.സിയുടേത്.

Related Articles

Back to top button