Tech
Trending

പുത്തൻ ലെനോവോ 6 5ജി ടാബ് എത്തി

ലെനോവോയുടെ ഏറ്റവും പുതിയ ലെനോവോ ടാബ് 6 5ജി ടാബ് ലെറ്റ് ജപ്പാനിൽ പുറത്തിറക്കി.ജപ്പാനിൽ ലെനോവോ അവതരിപ്പിക്കുന്ന ആദ്യ 5ജി ടാബ്ലെറ്റ് ആണിത്.ഐപിഎക്സ്3, ഐപി5എക്സ് വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസും ഇതിനുണ്ട്. ടാബ് ലെറ്റിന്റെ വില പുറത്തുവിട്ടിട്ടില്ല. നീല, വെള്ള നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക. ഇന്ത്യയിൽ ഈ ടാബ്ലെറ്റ് എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല.സ്നാപ്ഡ്രാഗൺ 690 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഇതിൽ 1200 x 1920 പിക്സൽ 10.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് നൽയിരിക്കുന്നത്. നാല് ജിബി റാം ആണിതിന്.64ജിബി ഇന്റേണൽ സ്റ്റോറേജ് ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കാം. 7500 എംഎഎച്ച് ആണ് ബാറ്ററി.എട്ട് മെഗാപിക്സലിന്റെ സെൽഫി ക്യാമറയും, റിയർ ക്യാമറയുമുണ്ട്. നാനോ സിം സ്ലോട്ടാണിതിന്. ആൻഡ്രോയിഡ് 11 ഓഎസിലാണ് പ്രവർത്തനം.കുട്ടികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയ പ്രത്യേക ‘കിഡ്സ് സ്പേസ്’ ഫീച്ചർ ടാബിൽ ലഭ്യമാണ്. പഠനാവശ്യങ്ങൾക്കായി പിന്തുണ നൽകുന്ന ‘ലേണിങ് മോഡ്’. ആപ്പുകൾ സ്പ്ലിറ്റ് മോഡിൽ കാണാനും എളുപ്പത്തിൽ സ്വിച്ച് ചെയ്യാനും സാധിക്കുന്ന ‘പിസി മോഡ്’ എന്നിവയും ലെനോവോ ടാബ് 6 5ജിയിലുണ്ട്.

Related Articles

Back to top button