Tech
Trending

സര്‍ക്കാര്‍ പിന്തുണയില്‍ ഹാക്കിങ് വർധിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍

ഭരണകൂടങ്ങളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഹാക്കർമാരിൽ നിന്നുള്ള സൈബറാക്രമണങ്ങൾ ഈ വർഷം വർധിച്ചേക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. യുകെ സർവകലാശാലയെ അടക്കം ലക്ഷ്യമിടുന്ന ഇറാനിയൻ ഹാക്കർ സംഘം ഉൾപ്പടെയുള്ളവരിൽ നിന്ന് ആക്രമണം ഉണ്ടായേക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.വ്യാജവാർത്താ പ്രചാരണം, സർക്കാർ പിന്തുണയുള്ള ഹാക്കിങ്, സാമ്പത്തിക ഉദ്ദേശത്തോടുകൂടിയുള്ള പീഡനം എന്നിവ നടത്തുന്നവരെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്)പിന്തുടർന്നുവരികയാണ്. 2020-ലേതിനേക്കാൾ 33 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഭീഷണി നേരിടുന്ന ഉപഭോക്താക്കൾക്കെല്ലാം ഗൂഗിൾ മുന്നറിയിപ്പ് അയക്കുന്നുണ്ട്.സർക്കാർ പിന്തുണയിലുള്ള സൈബർ ആക്രമണങ്ങൾ ലക്ഷ്യം വെക്കാനിടയുണ്ടെന്നറിയിച്ച് 2021 ൽ ഇതുവരെ 50000 മുന്നറിയിപ്പുകൾ അക്കൗണ്ട് ഉടമകൾക്ക് അയച്ചിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു.50 ലേറെ രാജ്യങ്ങളിൽ നിന്നായി സർക്കാർ പിന്തുണയോടെയുള്ള 270 ഓളം സൈബർ ആക്രമണ സംഘങ്ങളെ ടാഗ് പിന്തുടരുന്നുണ്ടെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.ഇറാൻ റവലൂഷണറി ഗാർഡ്സുമായി ബന്ധമുള്ള ‘എപിടി 35’ എന്ന ഹാക്കിങ് സംഘത്തെ ഗൂഗിൾ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ‘ചാമിങ് കിറ്റൻ’ എന്ന പേരിലും ഈ സംഘം അറിയപ്പെടുന്നു. നിരന്തരം ഫിഷിങ് ആക്രമണങ്ങൾ നടത്തുന്ന സംഘമാണിത്. 2020 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിനിടയിൽ ഗൂഗിൾ തടസപ്പെടുത്തിയ ഗ്രൂപ്പുകളിൽ ഒന്നാണിത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ സ്പൈ വെയറുകൾ അപ് ലോഡ് ചെയ്യുക, ഉദ്യോഗസ്ഥർ ചമഞ്ഞ് ഫിഷിങ് മെയിലുകൾ അയക്കുക പോലുള്ള വിവിധങ്ങളായ മാർഗങ്ങളാണ് ഈ ഹാക്കർമാർ സ്വീകരിച്ചുവരുന്നതെന്നും ഗൂഗിൾ പറഞ്ഞു.

Related Articles

Back to top button