Tech
Trending

മോട്ടോറോള റേസര്‍ വിപണിയിൽ അവതരിപ്പിച്ചു

മോട്ടോറോള റേസര്‍ 2022 സ്മാര്‍ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. മെച്ചപ്പെട്ട ഡിസ്‌പ്ലേയും ക്യാമറകളും ശക്തിയേറിയ ചിപ്പ്‌സെറ്റുമായാണ് ഈ ഫോണ്‍ എത്തുന്നത്.5999 ചൈനീസ് യുവാന്‍ ആണ് ഇതിന് വില (ഏകദേശം 70,884 രൂപ). ഇന്ത്യയുള്‍പ്പെടയുള്ള വിപണികളില്‍ ഇത് എപ്പോള്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.പ്രധാന സ്‌ക്രീനിലെ പഞ്ച് ഹോള്‍ ഡിസൈനില്‍ 32 എം.പി. സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. ഫോണ്‍ തുറന്ന് വേണം ഇത് ഉപയോഗിക്കാന്‍. പുറത്തുള്ള ഡിസ്‌പ്ലേ 2.7 ഇഞ്ച് 60 ഹെര്‍ട്‌സ് ഒ.എല്‍.ഡി. പാനലാണ്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍1 ചിപ്പ് സെറ്റാണ് ഫോണിലുള്ളത്. സാംസങിന്റെ പുതിയ രണ്ട് ഫോള്‍ഡബിള്‍ ഫോണുകളിലും ഇതേ ചിപ്പ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. 50 എം.പി. പ്രധാന സെന്‍സറും 13 എം.പി. സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയുണ്ട്.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മൈ യു.ഐ. ആണ് ഫോണിലുള്ളത്. ഡ്യുവല്‍ സ്പീക്കറില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. ഫോണ്‍ മടക്കുമ്പോള്‍ 16.99 എം.എം. കനമുണ്ടാവും. സ്‌ക്രീന്‍ തുറന്നാല്‍ ഇത് 7.62 എം.എം. ആയി ചുരുങ്ങും. 198 ഗ്രാം ആണ് ഇതിന് ഭാരം.3500 എം.എ.എച്ച്. ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button